Discussion on Gender and Religion in Kerala

മുമ്പാ ശ്രീ വി ആർ അനൂപ്

കാന്തപുരം അബൂബക്കർ മുസ്ലിയാർ അന്നും ഇന്നും എന്നും അതുതന്നെയാണ് പറയുന്നത് ഇപ്പൊ

അദ്ദേഹത്തിൻറെ പിന്തുടർച്ചക്കാരും അതുതന്നെ പറയുന്നു അത് അവരുടെ വിശ്വാസം അവരുടെ

പാണ്ഡിത്യം പക്ഷേ എനിക്ക് മനസ്സിലാകാത്തത് പ്രൊഫസർ കാഴ്ചേരി ഇവിടെ ചോദിച്ചതുപോലെ

ഇന്ത്യൻ ഭരണഘടനയോട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ എങ്ങനെയാണ് ഇത്രയും സ്ത്രീ

വിരുദ്ധമായ ആക്രോശങ്ങളോട് മൗനം പുലർത്തുന്നത് ശ്രീ വി ആർ അനൂപ്.

നിഷാ അതിലേക്ക് ഞാൻ വരാം അതിനുമുമ്പ് അങ്ങ് പറഞ്ഞ ഒരു കാര്യം ശരിയാണ്

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ അറിയുന്ന അദ്ദേഹത്തെ പഠിച്ചിട്ടുള്ള

ഒരാളെ സംബന്ധിച്ച് അദ്ദേഹത്തിൻറെ ഈ നിലപാടിനകത്ത് എന്തെങ്കിലും

പ്രത്യേകതയുള്ളതായി തോന്നേണ്ട കാര്യമില്ല അദ്ദേഹം അന്നും ഇന്നും എല്ലാകാലത്തും

പറയുന്ന നിലപാടാണ് അദ്ദേഹം ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇന്നലെ സ്വീകരിച്ച

പുതിയ നിലപാടല്ല അദ്ദേഹം കാലങ്ങളായി കേരളീയ പൊതുമണ്ഡലത്തിന്

അകത്ത് പ്രസരിപ്പിക്കുന്ന ഒരു നിലപാടാണ് ഇത് അദ്ദേഹത്തിൻറെ മാത്രം വ്യക്തിപരമായ

നിലപാടും അല്ല അദ്ദേഹത്തിൻറെ സംഘടനാ പരിസരം കേരളത്തിലെ സുന്നി

മുഖ്യധാരാ സംഘടനകളൊക്കെ പറയുന്ന ഒരു നിലപാടാണ്.

ഇത് അവരുടെ മാത്രം ഒരു നിലപാടാണോ കേരളത്തിൻറെ ഒരു

മതങ്ങളെ വെച്ച് പരിശോധിക്കുമ്പോൾ ആർത്തവം എന്ന് പറയുന്ന ആർത്തവമുള്ള

സ്ത്രീക്ക് ആ ശാരീരിക അവസ്ഥയിൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പാടില്ല എന്നത്

ഒരു gender തലത്തിൽ നിന്നും പരിശോധിക്കുമ്പോൾ അത് അതിനെ വിമർശനങ്ങൾ

ഉണ്ടാവില്ലേ പക്ഷേ

ആ ഒരു practice ഇവിടെ നടന്നുപോകുന്നുണ്ട് അതുപോലെ ക്രിസ്ത്യൻ പള്ളികളിൽ

പുരോഹിതനായി ഈ പറയുന്ന അൾത്താരയിൽ കയറി ബലിയർപ്പിക്കുന്ന പുരോഹിതനായി കേരളത്തിലെ

ക്രിസ്ത്യൻ സഭകളിൽ സ്ത്രീകൾക്ക് സാധ്യമാണോ.

അപ്പൊ കേരളത്തിൽ മതങ്ങളുമായി ബന്ധപ്പെട്ട് നമ്മൾ ജീവിക്കുന്ന പരിസരത്ത് എല്ലായിടത്തും

ഇത്തരം യാഥാർത്ഥ്യങ്ങൾ ഉണ്ട്.

ശ്രീ വി ആർ അനൂപ് എൻറെ ചോദ്യം സ്ത്രീകൾ പുറത്തിറങ്ങിയാൽ സർവ്വനാശമാണ് എന്ന് പൊതു

ഒരു പൊതുനിരത്തിൽ മൈക്ക് കെട്ടി വിളിച്ചു പറയുമ്പോൾ അതേക്കുറിച്ച് മൗനം പാലിക്കുന്ന

സർക്കാരിൻറെ നിലപാടാണ് ഞാൻ ചോദിക്കുന്നത് ഈ ആധുനിക കേരളത്തിൽ ഇങ്ങനെയെല്ലാം

പറയാൻ എല്ലാവർക്കും license കൊടുക്കുക എന്നുള്ളതാണ് നിങ്ങളുടെ നിലപാട്.

അതെക്കുറിച്ച് ചോദ്യം ചോദിക്കുമ്പോൾ ഒളിച്ചോടുന്ന നിങ്ങളുടെ മന്ത്രിമാർ

എങ്ങനെയാണ്

ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തുന്നവരാണ് എന്ന് ജനം വിശ്വസിക്കേണ്ടത്.

അല്ല ഞാൻ ഒരു കാര്യം പറയട്ടെ ഞാൻ ഞാൻ പറഞ്ഞുവന്നത് അതിലേക്കാണ് ഞാൻ ഈ

വിഷയത്തിനകത്ത്

കൃത്യമായ നിലപാടുള്ള ഒരാളാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് അദ്ദേഹത്തിൻറെ

മത വീക്ഷണം ലോകവീക്ഷണം അദ്ദേഹത്തിനുണ്ട് അത് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക്

മാത്രമല്ലന്നെ ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പോകാൻ പാടില്ലെന്ന്

വിശ്വസിക്കുന്ന ആളുകളുണ്ട് കേരളത്തിനകത്ത് ക്രിസ്ത്യൻ പള്ളികളിൽ ഈ പറയുന്ന

പൗരോഹിത്യ സ്ഥാനത്ത് സ്ത്രീകൾക്ക് സാധിക്കുന്നില്ല

End of transcript · 267 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal