പൂച്ച മാന്തിയതിന് വാക്സിനെടുത്ത കുട്ടിക്ക് ഗുരുതര അസുഖം; ചികിത്സയിൽ വീഴ്ചയെന്ന് പരാതി
പഠനത്തിലും കായികരംഗത്തും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന
ചേര്‍ത്തല കരിവാ സ്വദേശി കാര്‍ത്തികിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
പരസഹായമില്ലാതെ കിടന്നിടത്ത് നിന്ന് അനങ്ങാന്‍ പോലും പ്രയാസം.
ജീവിതം പിടിച്ചുലച്ച സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ ജനുവരി പത്തൊമ്പതിന്.
പൂച്ച മാന്തിയതിന് പിറകെയാണ് പേവിഷബാധയ്ക്കുള്ള വാക്സിന്‍ എടുത്തത്.
പത്തൊമ്പതാം തീയതി രാത്രിയില് പൂച്ച മാന്തി ഇവനെ.
അപ്പൊ ഞങ്ങള് ചേര്‍ത്തല Government Hospital ല്‍ കൊണ്ടുപോയി. അപ്പൊ TT എടുത്തു.
അതിന് ശേഷം അവര് പറഞ്ഞു വണ്ടാനം Medical College ല്‍ കൊണ്ടുപോയിട്ട് first dose
എടുക്കണം. എന്നിട്ട്, ആ നാൾ വാക്സിന്‍ അവിടെ തുടങ്ങുംന്ന് പറഞ്ഞു.
അങ്ങനെ വണ്ടാനം Medical College ല്‍ husband ആണ് കൊണ്ടുപോയെ.
ഒരു test ചെയ്യണെ ഒക്കെ ശേഷമാണ് വാക്സിന്‍ എടുത്തത്. ഒരു പ്രശ്നോം അതിന് ഇല്ലേർന്ന്.
അടുത്ത dose ചേര്‍ത്തല Hospital ല്‍ എടുക്കാനാ അവർ പറഞ്ഞു കേട്ടോ.
മൂന്ന് dose എടുക്കണ്ടത്. ഇരുപത്തിരണ്ടാമത്തെ തീയതി ചേര്‍ത്തല
Hospital ല്‍ കൊണ്ടുപോയി
നിന്ന് എടുത്ത്, അതിന് ഉച്ച കഴിഞ്ഞപ്പ തന്നെ ഇവന് പനി ശരീരം
വേദന
തളര്‍ച്ച ക്ഷീണങ്ങള് കുറേ പ്രശ്നങ്ങൾ അങ്ങനെ ഉണ്ടായി. ഞങ്ങള് Hospital ല്‍ ചെന്നതാണ്.
Casualty ല്‍ ചെന്ന് കാണിച്ച് അവിടുന്ന് മരുന്നൊക്കെ വാങ്ങി പോന്നു.
പിറ്റേ, അടുത്ത dose എടുത്ത് കഴിഞ്ഞപ്പോ ഇത് തന്നെ
ആവര്‍ത്തിച്ച് നൂറ്റിയൊന്ന് degree
പനിയോളം പെട്ടെന്നാണ് നിക്കേ കൂടിയത്. അസുഖങ്ങളും കാര്യങ്ങളും ഉണ്ടായി.
ശരീരം വേദന, തളര്‍ച്ച, തലകറക്കം, അവന് കണ്ണിന് മൂടല്,
കുഴഞ്ഞു പോണേന്നാണ് എന്റെ മോൻ പറഞ്ഞോണ്ടിരുന്നെ.
രണ്ടാമത്തെ കുത്തിവയ്പ്പിൽ തന്നെ കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ Doctor മാരെ
അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്നാണ് പരാതി.
ശാരീരിക പ്രശ്നങ്ങൾ കണക്കിലെടുക്കാതെ വീണ്ടും വീണ്ടും dose കൾ
കുത്തിവച്ചു.
മൂന്നാമത്തെ dose എടുക്കാൻ ചെന്നപ്പോ ഞാൻ ഇത് ചീട്ട് കാണിച്ച് ആവര്‍ത്തിച്ച്
ആവര്‍ത്തിച്ച് Doctors നോട് പറഞ്ഞതാണ്, ഇതിന് ഇന്ന പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ട്.
അവര് ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കാതെ വാക്സിൻ കുറിക്കുകയാണ്
ചെയ്യത്.
വാക്സിൻ കുറിച്ചു എടുപ്പിച്ച് ഞങ്ങള് ഇവനെ ആ school ല്‍ കൊണ്ടാക്കി.
ആക്കിയിട്ട് Sir എന്നെ വിളിപ്പിച്ച് ഇതിനെ പോലെ മോന് വയ്യ വന്നു കൊണ്ടുപോണോന്ന്.
അങ്ങനെ വന്നു കൊണ്ട് പിന്നെയും വീണ്ടും Hospital ലാണ് ചെന്നത്.
അവര് പിന്നെയും observation ല്‍ ഇട്ടു, RS and echo ഒക്കെ എടുത്തു കുഴപ്പമില്ലെന്ന്
പറഞ്ഞു വിട്ടു. അപ്പോ ഇവൻ down ആയിക്കൊണ്ടിരിക്കയാണ്.
ശരിക്കും ഇത് ആയികൊണ്ട്.
പിറ്റേ ദിവസം പത്ത് മണി വരെ ഞങ്ങള് പിന്നെയും observation ല്‍ ആയിരുന്നു.
എന്നിട്ട് അവൻ കുഴഞ്ഞു പിന്നെ ഒട്ടും സംസാരിക്കാൻ പറ്റാത്ത ഒരു stage ലേക്ക്
പോയി.
നാഡികളെ തളര്‍ത്തിയ cervical myelitis ബാധിച്ച കുട്ടി ഒരു
മാസത്തിലേറെയാണ് കോട്ടയം Medical College ല്‍ കിടന്നത്.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ വീഴ്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി
വേണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഉൾപ്പെടെ അയച്ച
പരാതിയിൽ രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.
മാതൃഭൂമി ന്യൂസ്, ആലപ്പുഴ.
End of transcript · 302 words