Debate on Literary Freedom and Ethics

കഥ എഴുതുന്ന ഒരാളോട്, സർഗ്ഗാത്മക സൃഷ്ടി നടത്തുന്ന ഒരു സാഹിത്യകാരനോട് നിങ്ങൾ എഴുതുന്നത് ചരിത്രമല്ല എന്ന് മനസ്സിലാക്കാതെ, അയാൾ എഴുതിയത് ചരിത്രമല്ല എന്ന് മനസ്സിലാക്കാതെ അത് തെളിയിക്കൂ, സന്ദർഭം തെളിയിക്കൂ എന്നൊക്കെ ആവശ്യപ്പെട്ട്

എഴുതിയതിന്റെ മുഴുവൻ തെളിവുകൾ ആവശ്യപ്പെടുന്ന രീതിയിലേക്ക് അഭിപ്രായസ്വാതന്ത്ര്യത്തിൽ കയറി ഇടപെടാൻ ജാതി സംഘടനകൾക്കും രാഷ്ട്രീയ സംഘടനകൾക്കുമൊക്കെ അധികാരം കിട്ടുന്നത്?

അല്ല, ഞാൻ ഒരു കാര്യം പറയട്ടെ. നമ്മുടെ കലൂർ ചൊവ്വാഴ്ച പള്ളി ഉണ്ടല്ലോ.

എല്ലാ ചൊവ്വാഴ്ചയും അവിടെ വരുന്ന സ്ത്രീകളെല്ലാം വ്യഭിചരിച്ച് കുട്ടികളെ ഉണ്ടാക്കുന്നു എന്ന് ഞാൻ എഴുതിക്കഴിഞ്ഞാൽ ഒന്നുകിൽ ഞാൻ തെളിവ് തരണം. അല്ലെങ്കിൽ ഞാൻ എഴുതിയത് പിൻവലിക്കണം.

എങ്ങനെയാണ്? എങ്ങനെയാണ്? അതോ എനിക്ക് എഴുതാമോ? എങ്ങനെയാണ് സി. മോഹൻദാസ്? അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ എങ്ങനെയാണ് ഇതിനെ താരതമ്യം ചെയ്യാനാവുക?

ഒന്നാമത്തെ കാര്യം 100 വർഷം മുൻപ് നടക്കുന്ന ഒരു പശ്ചാത്തലത്തിൽ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു ആചാരം ഉണ്ടായിരുന്നു എന്ന് മാത്രമാണ്.

ആണ്. കലൂർ കലൂർ കലൂർ ചൊവ്വാഴ്ച പള്ളി എനിക്കും ഉണ്ടല്ലോ ഒരു അഭിപ്രായസ്വാതന്ത്ര്യം. അതോ അതില്ലെന്നാണോ?

താങ്കളുടെ താരതമ്യം പക്ഷേ പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണ്. അവിടെ ഇടപെടേണ്ടത് അല്ല, പൊതുസമൂഹത്തിൽ നിങ്ങൾ മാത്രമല്ല, ഞാനും പൊതുസമൂഹത്തിലെ മെമ്പറാണ്.

സി. മോഹൻദാസ്, താങ്കളോട് ചോദിക്കുന്നത് വളരെ വ്യക്തമായ വളരെ വ്യക്തതയാർന്ന ഒരു സാഹചര്യത്തെക്കുറിച്ചാണ് ചോദിക്കുന്നത്. മറ്റു താരതമ്യങ്ങളിലേക്ക് പോകാതിരിക്കാനുള്ള മര്യാദ നമുക്കെല്ലാവർക്കും ഉണ്ടാകണം.

ഇല്ല ഇല്ല ഇല്ല. മറ്റു താരതമ്യങ്ങൾ ഇല്ലാതെ ഇതിനെ അനലൈസ് ചെയ്യാനും സാധ്യമല്ല.

എഴുത്തുകാരന്റെ സ്വാതന്ത്ര്യം എവിടെ വരെ എന്നൊരു ചോദ്യമുണ്ട്. ജീവിച്ചിരിക്കുന്ന വ്യക്തികളെ, ജീവിച്ചിരിക്കുന്ന ഗ്രൂപ്പുകളെ, ജീവിച്ചിരിക്കുന്ന കൂട്ടങ്ങളെ അവര് വ്യഭിചാരികളാണ് എന്ന് എഴുതുമ്പോൾ തെളിവ് ചോദിക്കുന്നത് വലിയൊരു അപരാധമാണോ? തെളിവ് ചോദിച്ചതേയുള്ളൂ.

ചരിത്രപുസ്തകമാണോ അത്? സി. മോഹൻദാസ്. സി. മോഹൻദാസ്, അതൊരു ചരിത്രപുസ്തകമാണോ? അങ്ങനെ ധരിച്ചിട്ടാണോ ഈ ചോദ്യം?

അല്ല, ചരിത്രപുസ്തകമല്ല. நோവലാണ്. നോവലാണെങ്കിൽ നിങ്ങൾ സാങ്കല്പിക കഥാപാത്രങ്ങളെ കൊണ്ടുവരണം.

ജീവിച്ചിരിക്കുന്നവരുടെ പേര് വെച്ച് ഇത് നോവലാണെന്ന് പറയുക, അവര് വ്യഭിചരിച്ചതാണെന്ന് പറയുക എന്നിട്ട് ചോദിച്ചു കഴിയുമ്പോൾ അതിന് യാതൊരു തെളിവുമില്ല എന്ന് പറയുക, ഞാൻ എഴുത്ത് നിർത്തുക എന്ന് പറയുക. Better let him stop writing. What nonsense it is!

വസ്തുതാപരമായി തെറ്റാണെന്ന് പറയുന്ന സാഹചര്യമുണ്ടെങ്കിൽ അതിന് ആശയസംവാദത്തിലൂടെ ചെറുക്കാനുള്ള ആത്മവിശ്വാസമില്ലാത്തവർ ചേർന്ന് നടത്തുന്ന മുതലെടുപ്പ് സാഹിത്യത്തിന് മേലെയുള്ള കയ്യേറ്റമായാണ് മാറുന്നത്. അതുകൂടി കാണേണ്ടേ?

ഇല്ല, ഇല്ല. നിങ്ങൾ സാഹിത്യം എഴുതുമ്പോൾ ഇതുപോലത്തെ സംഭവങ്ങൾ നിങ്ങൾ ആളുകൾക്ക് മുറിവേൽക്കുന്ന സംഭവങ്ങളാണെങ്കിൽ നിങ്ങൾ സാങ്കല്പിക കഥാപാത്രങ്ങളെ വെക്കണം.

ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ വ്യഭിചാരികൾ എന്ന് വിളിച്ചിട്ട് പിന്നെ അതിന് എനിക്ക് തെളിവില്ല, എനിക്ക് അങ്ങനെ എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നൊക്കെ പറഞ്ഞാൽ പെരുമാൾ മുരുകൻ എഴുതിക്കഴിഞ്ഞാൽ തമിഴിൽ പുസ്തകം പ്രസിദ്ധീകരിക്കും. പിന്നെ അതിനെ തർജ്ജമ ചെയ്തിട്ട് ലോകം മുഴുവൻ എത്തിക്കും. പാവം കൊങ്ങുവെള്ളാള സമുദായം എന്ത് ചെയ്യും? അവരുടെ ശബ്ദം ആര് കേൾക്കും?

ഇപ്പോൾ ഈ ചർച്ചയിൽ കൊങ്ങുവെള്ളാള നാട്ടിൽ നിന്ന് ആരെങ്കിലും ഉണ്ടോ? ഇല്ലല്ലോ. അവരുടെ ശബ്ദം ആരും കേൾക്കുന്നില്ലല്ലോ.

അവര് വയലന്റ് ആകും. അത് സ്വാഭാവികമാണ്. അവരുടെ ഭാര്യമാരെ, അമ്മമാരെ, പെങ്ങന്മാരെ അവരുടെ ക്ഷേത്രത്തെ ചേർത്ത് വ്യഭിചാരം നടന്നു എന്ന് എഴുതി വെച്ചു കഴിഞ്ഞാൽ ആരായാലും പ്രതികരിക്കും. അവർക്ക് പ്രതികരിക്കാൻ വേറെ എന്താ മാർഗ്ഗം?

പക്ഷേ നോവലാണ് സി. മോഹൻദാസ്. നോവൽ എന്ന് പറഞ്ഞാൽ അതിന്റെ അടിസ്ഥാന തത്വം തന്നെ ഫിക്ഷന്റെ അടിസ്ഥാന തത്വം തന്നെ അത് സാങ്കല്പിക ലോകമാണെന്നാണ്. അത് ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എല്ലാ സാഹിത്യവും ഇനി ആളുകളെ മുറിപ്പെടുത്തും എന്ന് പറഞ്ഞാൽ

സി. മോഹൻദാസ്, സി. മോഹൻദാസ്, സി. മോഹൻദാസ് അങ്ങനെ അങ്ങനെ അങ്ങനെ ഫിക്ഷൻ ആയിരുന്നത് ചരിത്രമായിരുന്നത് എല്ലാം ആളുകളെ മുറിപ്പെടുത്തും അവരുടെ വികാരം കൂടി പരിഗണിക്കണം എന്ന് പറഞ്ഞാൽ

ഇനി നമ്മുടെ പുരാണങ്ങൾ മുതൽ ഇങ്ങോട്ട് എടുത്ത് ആരെയൊക്കെ അത് മുറിവേൽപ്പിക്കും ആരുടെയൊക്കെ താല്പര്യങ്ങൾ ഹനിക്കും എന്ന് നോക്കി വേണമോ സാഹിത്യത്തെ വിലയിരുത്താൻ?

വേണ്ട. പുരാണങ്ങളെ അടിസ്ഥാനമാക്കിയ എത്രയോ നോവലുകൾ വന്നിരിക്കുന്നു. ആരും മുറിവേറ്റു പോയിട്ടില്ലല്ലോ.

നിങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകളെ വെച്ച് ഫങ്ഷനിങ് ആയിട്ടുള്ള ഒരു ടെമ്പിളിനെ വെച്ച് അതാണ് ഞാൻ ചൊവ്വാഴ്ച പള്ളിയുടെ ഉദാഹരണം പറഞ്ഞത്. ആ ഉദാഹരണം പറഞ്ഞപ്പോൾ ചൊടിച്ചില്ലേ എല്ലാവർക്കും? ചൊടിച്ചില്ലേ? ചൊടിച്ചില്ലേ?

നിങ്ങൾ പറഞ്ഞില്ലേ പൊതുസമൂഹം അംഗീകരിക്കില്ല ആ ഉദാഹരണം. എന്താ അംഗീകരിക്കാത്തത്? എന്താ അംഗീകരിക്കാത്തത് ചൊവ്വാഴ്ച പള്ളിയെ വെച്ച് ഇതുപോലൊരു നോവൽ ഞാൻ എഴുതിക്കഴിഞ്ഞാൽ എന്റെ അഭിപ്രായസ്വാതന്ത്ര്യമാണെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിച്ചു തരുമോ?

അങ്ങനെ ഔദാര്യത്തിന് വേണ്ടി കാത്തുനിൽക്കണം എഴുത്തുകാരൻ എന്നാണോ സി. മോഹൻദാസ്? സി. മോഹൻദാസ് താങ്കൾ പറയുന്നത്.

ക്രെഡിബിലിറ്റി തെളിയിക്കാനായിട്ട് ജയമോഹന്റെ ക്രെഡിബിലിറ്റി തെളിയിക്കാനായിട്ട് ജയമോഹന്റെ ഒരേയൊരു ലൈൻ ഒരേയൊരു ലൈൻ എനിക്ക് കാണിച്ചു തന്നാൽ മതി.

നാഗൂർ പള്ളിയെപ്പറ്റി എഴുതിയ ഒരു ലൈൻ. I challenge you Jayamohan. നിങ്ങൾ നാഗൂർ പള്ളിയെപ്പറ്റി ഇതുപോലൊരു നോവൽ എഴുതാമോ? പ്രസിദ്ധീകരിക്കാമോ? തന്റേടമുണ്ടോ നിങ്ങൾക്ക്? എന്ന് വെച്ചാൽ എന്ന് വെച്ചാൽ നിങ്ങളുടെ എഴുത്തുകാരന്റെ നട്ടെല്ലിനെ ഞാൻ ശിരസ്സാ നമിക്കാം.

സി. മോഹൻദാസ് താങ്കൾ ഉദ്ദേശിക്കുന്നത് എല്ലാവരെയും ഒരുപോലെ സോഫ്റ്റ് ടാർഗറ്റിനെ നിരന്തരം ഉപദ്രവിച്ച് അവരുടെ പ്രതികരണം അവര് ആകെ ചെയ്തത് എന്താ?

പോലീസിൽ പെറ്റീഷൻ കൊടുത്തു. അവിടെ ഒരു ചില തീർപ്പുണ്ടായി. ശരി, ഈ ഒബ്ജക്ഷനബിൾ പാർട്ട് മാറ്റാം എന്നൊരു തീരുമാനമുണ്ടായി. അതിന്റെ പേരിൽ ഇദ്ദേഹം എഴുത്ത് നിർത്താനും തീരുമാനിച്ചു. അദ്ദേഹത്തെ ശാരീരികമായി ആരും ഉപദ്രവിച്ചില്ലല്ലോ. ഒന്നും ചെയ്തില്ലല്ലോ.

നിങ്ങൾ ഇത്ര വലിയ ആകാശം ഇടിഞ്ഞു വീഴുന്ന ഈ ആർഗ്യുമെന്റ്സ് ഒക്കെ പറയുന്ന ആൾക്കാര് ഇതിനുമുമ്പ് ഇത്രയും പുസ്തകങ്ങൾ പോട്ടെ, മൂക്കിന് താഴെയാണല്ലോ പത്തനംതിട്ടയിൽ ചിന്മയാനന്ദൻ എഴുതിയത്. ഓർക്കുന്നില്ലേ? രണ്ടു വർഷമല്ലേ ആയുള്ളൂ.

എവിടെപ്പോയി ആ പുസ്തകം? ഈ പ്രബുദ്ധ കേരളം എന്ത് ചെയ്തു ആ പുസ്തകം? എവിടെപ്പോയിരുന്നു രാമകൃഷ്ണൻ? എവിടെപ്പോയിരുന്നു ജയമോഹൻ? എവിടെപ്പോയിരുന്നു മനോരമ ചാനലിലെ ചർച്ച?

ഇപ്പോൾ ഇപ്പോഴും ഇനിയുമുണ്ട് സി. മോഹൻദാസ്. താങ്കൾ താങ്കൾ താങ്കളുടെ സി. മോഹൻദാസ് ദയവായി അങ്ങോട്ടുള്ള ചോദ്യങ്ങൾ കൂടി കേൾക്കണം ദയവായി.

താങ്കൾ അപ്പോൾ പറഞ്ഞു വരുന്നത് കലൂർ പള്ളിക്കെതിരെ എഴുതാത്തവർ, നാഗൂർ പള്ളിക്കെതിരെ എഴുതാത്തവർ ഞങ്ങളെക്കുറിച്ചും പറയേണ്ട എന്ന് ചിലർ പറയുകയാണെങ്കിൽ അത് ശരിയാണ്. അല്ലാതെ ഇതിന് മതവികാരവുമായോ മതവികാരം വ്രണപ്പെടുന്നതുമായോ സംസ്കാരം വ്രണപ്പെടുന്നതുമായോ ഒന്നും ബന്ധമില്ല. ഞങ്ങൾക്കും ആകാം എന്ന് മാത്രം.

അയ്യോ കലൂർ പള്ളിയെപ്പറ്റിയോ പറയുമ്പോൾ ഉണ്ടാകുന്ന വികാരം തിരിച്ച് ഇങ്ങോട്ട് ക്ഷേത്രത്തെപ്പറ്റി പറയുമ്പോഴും ഉണ്ടാകും. അത് പ്രതീക്ഷിക്കണം.

ഹിന്ദുത്വവികാരം വ്രണപ്പെടുന്നു എന്ന വ്യാജപ്രചാരണം ആർക്കാണ് ഇത് എടുത്തു കൊടുക്കേണ്ടത്? അല്ലെങ്കിൽ അത് ഏറ്റെടുക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്?

എന്ത് തെളിയിക്കാൻ? അത് കൊങ്ങുവെള്ളാള സമുദായം. കൊങ്ങുവെള്ളാൾ കൊങ്ങുവെള്ളാളർ എന്ന് പറയുന്ന ജാതിയെയാണ് ഇദ്ദേഹം പേരെടുത്ത് പറഞ്ഞത്. ക്ഷേത്രത്തിന്റെ പേര് മാത്രമല്ല.

ഈ ജാതിപ്പേരും പറഞ്ഞിട്ടുണ്ട്. കൊങ്ങുവെള്ളാളർ അതിൽ ഒരിക്കലും ഇങ്ങനെ പെരുമാറണം എന്ന് പറയുന്ന അതിന് സി. ജയമോഹന്റെ ചോദ്യം

ആശയസംവാദത്തിലൂടെ തള്ളിക്കളയേണ്ടതാണെങ്കിൽ അവഗണിക്കേണ്ടതും പുച്ഛിക്കേണ്ടതുമാണെങ്കിൽ അങ്ങനെ തള്ളിക്കളയാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

അങ്ങനെ തള്ളിക്കളയാൻ സാധ്യമല്ല. കാരണം ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര് ടി. ജി. മോഹൻദാസിനെ പേര് പറഞ്ഞ് ആക്ഷേപിച്ച് നോവൽ എഴുതിയിട്ട്

ടി. ജി. മോഹൻദാസ് മറുനോവൽ എഴുതണം എന്ന് പറയുന്ന പറയുന്ന എഴുതണം എന്ന് പറയുന്നതുപോലെ അപഹാസ്യമാണ് ഈ വാദം. മോഹൻദാസ് എഴുത്തുകാരനല്ല. മോഹൻദാസ് എഴുതിയാൽ പ്രസിദ്ധീകരിക്കാൻ ആളില്ല. മോഹൻദാസ് എന്ത് ചെയ്യും? പോലീസിൽ പരാതിപ്പെടുകയല്ലാതെ.

End of transcript · 742 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal